വൈക്കം: വൈക്കത്ത് നിന്ന് ചെമ്മനത്തുകര വഴി മൂത്തേടത്തുകാവിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിച്ചു. രാവിലെ 7.30 ന് വൈക്കത്തുനിന്നും ചെമ്മനത്തുകര വഴി മൂത്തേടത്തുകാവിൽ എത്തുന്ന ബസ് 8.10 ന് ചെമ്മനത്തുകര വൈക്കം വഴി എറണാകുളം ജെട്ടിയിലേക്ക് സർവീസ് നടത്തും. വൈക്കം ഡിപ്പോയിൽ സി.കെ.ആശ എം.എൽ.എ സർവീസ് ഫ്‌ളാഗ് ഒഫ് ചെയ്തു. എ.ടിഒ. അഭിലാഷ്, ജനറൽ കൺട്രോളിംഗ് ഓഫിസർ ബെന്നി ജോസ്, രഞ്ജിത്ത്, എപി അബുജി, അനൂപ് പുഷ്‌കരൻ, എംകെ ജയകുമാർ, രാജു, ഷാജി വർഗീസ്, കുഞ്ഞുമോൻ, അജി തുടങ്ങിയവർ പങ്കെടുത്തു. ചെമ്മനത്തുകരയിലെത്തിയ ബസിനെ കൈരളി ഗ്രന്ഥശാലാ പ്രവർത്തകർ പുഷ്പ മാല ചാർത്തി സ്വീകരിച്ചു. ബസ് സർവീസ് ആരംഭിക്കാൻ മുൻകയ്യെടുത്ത എം.എൽ.എയെ ഗ്രന്ഥശാലാ പ്രവർത്തകർ അനുമോദിച്ചു.