പാലാ : മീനച്ചിൽ സഹകരണ കാർഷിക വികസന ബാങ്ക് പ്രസിഡന്റ് ഇ.ജെ.ആഗസ്തി കൂറുമാറിയതിൽ പ്രതിഷേധിച്ച് ഭരണസമിതിയിലെ ഭൂരിപക്ഷ അംഗങ്ങളും രാജിസമർപ്പിച്ചു. പതിമൂന്ന് അംഗ ഭരണസമിതിയിലെ 7 അംഗങ്ങളാണ് രാജി മീനച്ചിൽ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർക്ക് സമർപ്പിച്ചത്.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, സംസ്ഥാന ജന.സെക്രട്ടറി ബേബി ഉഴുത്തുവാൽ, ജോയി കല്ലുപുര, കെ.പി ജോസഫ്, ബെറ്റി ഷാജു, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജെസ്റ്റിൻ ജേക്കബ് എന്നിവരാണ് രാജിവച്ചത്. ഇതോടെ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിലാകും.