ചങ്ങനാശേരി : കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വ്യാപാരദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് ചങ്ങനാശേരി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സർക്കാർ ഒഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ബിജു ആന്റണി കയ്യാല പറമ്പിൽ, രാജൻ തോപ്പിൽ, സാംസൺ എം. വലിയ പറമ്പിൽ ജനറൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, ബാലകൃഷ്ണ കമ്മത്ത്, കുഞ്ഞുമോൻ തുമ്പുങ്കൽ, ടി.കെ അൻസർ, ബാബു ആലപ്പുറത്തു കാട്ടിൽ, മുഹമ്മദ് നവാസ്, ഇഖ്ബാൽ തിരുവതാംകോട്ടിൽ, ലാലിച്ചൻ മുക്കാടൻ, ഇ. കെ.കുര്യൻ, ജോബ് മാത്യു, ജോൺസൺ ജോസഫ്, സതീഷ് വലിയ വീടൻ, സണ്ണി നെടിയകാലാപറമ്പിൽ, നിരീഷ് തോമസ്, എം.അബ്ദുൾ നാസർ, സി .സി മാത്യുസ്, എന്നിവർ വിവിധ സ്ഥലങ്ങളിൽ നടന്ന യോഗങ്ങളിൽ പങ്കെടുത്തു.