ചെറുവള്ളി : മുഖ്യമന്ത്രിയുടെ തദ്ദേശവികസന ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന പാറാംതോട്പാവട്ടിക്കൽ പടി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഡോ.എൻ ജയരാജ് എം.എൽ.എ നിവഹിച്ചു. ചിറക്കടവ് പഞ്ചായത്തിലെ 13, 14 വാർഡുകളിലൂടെ കടന്ന് പോകുന്ന റോഡിനായി 25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ, വൈസ് പ്രസിഡന്റ് ടി.എൻ. ഗിരീഷ് കുമാർ, അഡ്വ.ഗിരീഷ് എസ് .നായർ,ഷാജി പാമ്പൂരി, ജയാ ബാലചന്ദ്രൻ, രാജി വിനോദ് എന്നിവർ പങ്കെടുത്തു.