kanakkary

കുറവിലങ്ങാട് : കാണക്കാരി ഗ്രാമപഞ്ചായത്ത് കല്ലമ്പാറയിൽ എം.എൽ.എ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ഓഫീസ് അനക്സ് ബിൽഡിംഗിന്റെയും, ഷോപ്പിംഗ് കോംപ്ലക്സിന്റെയും ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. നിയോജക മണ്ഡലത്തിൽ ആവിഷ്കരിച്ച "വിഷൻ - 2020" പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം. രണ്ട് നിലകളിലായി സൗകര്യപ്രദമായ രണ്ട് ഓഡിറ്റോറിയം, ടോയ്ലെറ്റ് ബ്ലോക്ക്, ഓഫീസ് അനക്സ് ബിൽഡിംഗ്, പടിപ്പുര, ടൈൽ റോഡ് നിർമ്മാണം എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയി പി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ ജെസി മാത്യു, മിനിമോൾ സതീശൻ, റോയി ചാണകപ്പാറ, പഞ്ചായത്ത് സെക്രട്ടറി ബെന്നി ജേക്കബ്ബ്, അസിസ്റ്റന്റ് എൻജിനിയർ നീത, മുൻ മെമ്പർ മുരളി വേങ്ങത്ത്, ജോസ് കുമ്പിളുമൂട്ടിൽ, ഷിൻസ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.