ചങ്ങനാശേരി : സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്നതിൽ പ്രതിഷേധിച്ച് കേരള ഗസറ്റെഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങനാശേരി സിവിൽ സ്റ്റേഷനിൽ പ്രതിഷേധ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ബിന്ദു പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജി. ജയശങ്കർ പ്രസാദ്, എൻ.ജി. ഒ അസോസിയേഷൻ സെക്രട്ടേറിയറ്റ് അംഗം സതീഷ് ജോർജ്, അഷറഫ് പറപ്പള്ളി, ഡോ. ദീപു, അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.