lift

കോട്ടയം : ഒരു മാസം മുൻപ് ജില്ലാ ആയുർവേദ ആശുപത്രിയിൽ 40 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ലിഫ്റ്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ അനുവാദം ലഭിക്കാത്തതിനെ തുടർന്ന് പ്രവർത്തനക്ഷമമായില്ല. സെപ്തംബർ 18 നായിരുന്നു ഉദ്ഘാടനം. ലി്ര്രഫലേയ്ക്ക് വൈദ്യുതി എത്തിക്കുന്ന ബോർഡിനു പുതിയ പാനൽ ഘടിപ്പിക്കണമെന്നാണ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ നിർദേശം. എന്നാൽ ഇതിനുള്ള നടപടികൾ വൈകുകയാണ്. ആശുപത്രിയിലെ മറ്റുള്ള വയറിംഗ് സംവിധാനത്തിന്റെ പാനലിൽ നിന്ന് തന്നെ ലി്ര്രഫലേയ്ക്ക് വൈദ്യുതി പ്രവഹിച്ചാൽ അപകടസാദ്ധ്യത ഏറെയാണ്.
ആയുർവേദ ആശുപത്രി രണ്ടു നിലകളിലായാണ് പ്രവർത്തിക്കുന്നത്. രണ്ടാം നിലയിലാണ് വാർഡ്. നടുവേദനയ്ക്ക് അടക്കം ചികിത്സ തേടിയിരിക്കുന്നവർ നിരവധിയാണ്. ലിഫ്റ്റ് എത്രയും വേഗം പ്രവർത്തനക്ഷമമാക്കാൻ നടപടിയെടുക്കണമെന്നാണ് രോഗികളുടെ ആവശ്യം.

ഒരാഴ്ചയ്ക്കുള്ളിൽ പണി പൂർത്തിയാകും
ലി്ര്രഫിന്റെ നിർമ്മാണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നൽകിയ നദേശങ്ങൾ പൂർണമായും പാലിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഡോ.അജിത്,ചീഫ് മെഡിക്കൽ ഓഫിസർ