കട്ടപ്പന: പിന്നാക്ക ജനവിഭാഗത്തിന്റെ സാമുദായിക സംവരണം അട്ടിമറിക്കാൻ വോട്ട് ബാങ്ക് ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരെ എസ്.എൻ.ഡി.പി യോഗം 1733ാം നമ്പർ തൊപ്പിപ്പാള ശാഖയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഭാരവാഹികളും അംഗങ്ങളും സാമുദായിക സംവരണ സംരക്ഷണ പ്രതിജ്ഞയെടുത്തു. ശാഖാ പ്രസിഡന്റ് കെ.എസ്. ബിജു, സെക്രട്ടറി വി.വി. ഷാജി, പി.ആർ. ഷാജി, കെ.ആർ. ശ്രീധരൻ, കെ.കെ. ശശിധരൻ എന്നിവർ നേതൃത്വം നൽകി.
കട്ടപ്പന: സാമുദായിക സംവരണം അട്ടിമറിക്കാനായി നടപ്പാക്കിയ സാമ്പത്തിക സംവരണത്തിനെതിരെ എസ്.എൻ.ഡി.പി. യോഗം 3642ാം കോവിൽമല ശാഖയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ഭാരവാഹികളും അംഗങ്ങളും പ്രതിജ്ഞയെടുത്ത് ചർച്ച നടത്തി. ശാഖ പ്രസിഡന്റ് ടി.ജി. പ്രശാന്ത്, വൈസ് പ്രസിഡന്റ് വി.ജി. ബിജു, സെക്രട്ടറി സി.എസ്. വിഷ്ണു, യൂണിയൻ കമ്മിറ്റിയംഗം എൻ.ടി. ഷാജി, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി വി.ബി. കിരൺ എന്നിവർ നേതൃത്വം നൽകി.