കോട്ടയം : വിലവർദ്ധനവ് ആവശ്യപ്പെട്ട് കിസാൻ കോൺഗ്രസ് കോട്ടയം മണ്ഡലം കമ്മിറ്റി റബർ ബോർഡ് ഓഫീസിന് മുന്നിൽ ലാറ്റക്സ് ഒഴുക്കി പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടറി സന്തോഷ് ചാന്നാനിക്കാട് ഉദ്ഘാടനം ചെയ്തു. രമേശൻ കാണക്കാരി അദ്ധ്യക്ഷത വഹിച്ചു. തോമസ് താളനാനി, പള്ളം ജോർജ്, ബൈജു മാറാട്ടുകുളം തുടങ്ങിയവർ സംസാരിച്ചു.