congress
നിരാഹാര സമരത്തിന്റെ മൂന്നാം ദിനം എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യുന്നു.

കട്ടപ്പന: ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി കട്ടപ്പനയിൽ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്. മൂന്നാം ദിവസത്തെ സമരം എ.ഐ.സി.സി അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി കമൽനാഥിനെ നെടുങ്കണ്ടത്ത് കൊണ്ടുവന്ന് പട്ടയ വിതരണം നടത്തിയ പാരമ്പര്യമാണ് യു.ഡി.എഫിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നുവരെ നിർമാണ പ്രവർത്തനങ്ങൾക്ക് യാതൊരുവിധ നിയന്ത്രണവും യു.ഡി.എഫ് സർക്കാരുകൾ ഏർപ്പെടുത്തിയിട്ടില്ല. ഇപ്പോഴത്തെ നിരോധനം ജനവഞ്ചനയാണെന്നും ആഗസ്തി പറഞ്ഞു. മുൻ എം.പി അഡ്വ. ഫ്രാൻസിസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, മാത്യു സ്റ്റീഫൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, കെ.പി.സി.സി. സെക്രട്ടറിമാരായ തോമസ് രാജൻ, എം.എൻ. ഗോപി, പി.എ. ബാലൻ മാസ്റ്റർ, കട്ടപ്പന നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, എ.പി. ഉസ്മാൻ, റെജി പനച്ചിക്കൽ, സേനാപതി വേണു, ജോണി ചീരാകുന്നേൽ, കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളായ അഡ്വ. എം.കെ. തോമസ്, കെ.പി. ഹസൻ, സി.കെ. മോഹനൻ, യു.ഡി.എഫ്. നേതാക്കളായ പി.എം. അബ്ബാസ്, കെ.എസ്. സിയാദ്, ജി. മുരളീധരൻ, സി.എസ്. യശോധരൻ, എം.പി. ജോസ്, എം.ഡി. അർജുനൻ, അരുൺ പൊടിപാറ, കെ.ബി. സെൽവം, കെ.എസ്. അരുൺ, മുകേഷ് മോഹൻ, മനോജ് മുരളി, കിങ്ങിണി, ജോൺസൺ തെരുവത്ത്, പ്രശാന്ത് രാജു, എ.എം. സന്തോഷ്, കെ.എസ്. സജീവ് തുടങ്ങിയവർ സമരപ്പന്തലിലെത്തി.