തൊപ്പിപ്പാള: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരി ദ്രോഹ നയങ്ങള്‍ക്കെതിരെ കെ.വി.വി.ഇ.എസ് ലബ്ബക്കട യൂണിറ്റ് പ്രതിഷേധിച്ചു. മൊറട്ടോറിയം കാലയളവിലെ വായ്പയുടെ ബാങ്ക് പലിശ ഒഴിവാക്കുക, അനധികൃത വഴിയോര കച്ചവടങ്ങള്‍ നിരോധിക്കുക, ജി.എസ്.ടിയുടെ പേരിലുള്ള പിഴ ശിക്ഷ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. പ്രസിഡന്റ് എം.കെ. ജോസ്, വൈസ് പ്രസിഡന്റ് വിനോദ്, ജനറല്‍ സെക്രട്ടറി വി.വി. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.