കുമരകം : കുമരകത്തെ വഴിയോരങ്ങളിൽ കുറച്ച് ദിവസങ്ങളായി ഒരുചിത്രകാരനെ കാണാം. ഗ്രാമഭംഗി കാൻവാസിലേക്ക് ആവാഹിക്കുന്ന ഒരാൾ. പേര് വിനോദ്. ചിത്രകലാ അദ്ധ്യാപകനാണ്. കൗതുകത്തോടെ അടുത്ത് എത്തുന്നവരോട് അദ്ദേഹം വാചാലനാകും. ഇവിടെ ഇങ്ങനെയൊര് ഭൂമിയുണ്ടായിരുന്നു എന്നതിന്റെ തെളിവാനായുള്ള പരിശ്രമത്തിലാണ് താൻ. ഇന്നത്തെ നാടിന്റെ കാഴ്ചകൾ അനുദിനം മാറുകയാണ്. അതിനാൽ കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന രേഖകളാകണം തന്റെ ചിത്രങ്ങൾ എന്ന ബോധ്യമുണ്ട്. ഒരേ സമയം പ്രകൃതിയോട് അടങ്ങാത്ത സ്നേഹവും അതോടൊപ്പം പ്രകൃതിയുടെ നാശത്തെ ഭയപ്പാടോടെ വീക്ഷിക്കുകയും ചെയ്യുന്ന കലാഹൃദയത്തെയാണ് പെയിന്റുംഗികുളിൽ കാണാൻ കഴിയുന്നത്. ഒരു ഗ്രാമത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ദിവസം അഞ്ചോളം ചിത്രങ്ങൾ വരക്കും. ഇത്തരത്തിൽ ആയിരത്തോളം ചിത്രങ്ങളുടെ ശേഖരമുണ്ട്. പെൻ ആന്റ് ഇൻക് ആണ് പ്രധാന മാധ്യമമായി ഉപയോഗിക്കുന്നത്. ഓയിൽ പാസ്റ്റൽസ് വാട്ടർ കളർ എന്നിവയിലും ചിത്രങ്ങൾ വരയ്ക്കാറുണ്ട്. മികച്ച ചിത്രകാരനുള്ള ആത്മ ഫൈൻ ആർട്സിന്റെ അവാർഡ് നേടിയിട്ടുണ്ട്. മുണ്ടക്കയം സി.എം.സ്.എച്ച്.എസിലെ ചിത്രകല അദ്ധ്യാപകനാണ്. കർണ്ണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. കോട്ടയം ടൗണിൽ സിഎം.എസ് കോളേജിന് സമീപം ആണ് താമസം.