കൊടുങ്ങൂർ : കൊടുങ്ങൂർ ക്ഷേത്രത്തിന് സമീപം പുതുക്കി പണിത ബി.ജെ.പി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.ബി. ബിനു അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി. രാമൻ നായർ, ജെ.പ്രമീളാദേവി, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.എസ്. ജയസൂര്യൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, സംസ്ഥാന സമിതിയംഗം എൻ.ഹരി, ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.എൻ.മനോജ്, പി.ജി.ബിജുകുമാർ, ജില്ലാ ട്രഷറർ രവീന്ദ്രൻ പി.ഡി, കർഷകമോർച്ച ജില്ലാ അദ്ധ്യക്ഷൻ കെ.വി.നാരായണൻ, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ഐ.ജി.ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.