ചങ്ങനാശേരി : തെങ്ങണ ഗുഡ്‌ഷെപ്പേർഡ് സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം സംഘടിപ്പിച്ചു. ഡോ. കെ. ആർ. പ്രഭാകരൻ മുഖ്യാതിഥിയായിരുന്നു. നൃത്തരൂപങ്ങൾ, വേഷപ്പകർച്ചകൾ, സംഘഗാനം എന്നീ പരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കേരളത്തിലെ 14 ജില്ലകളെയും അവയുടെ പ്രത്യേകതകളെയും 'മൊഴിത്തേര്' എന്ന ദൃശ്യവിരുന്നിലൂടെ 14 വിദ്യാർത്ഥികൾ അതാത് ജില്ലകളിലെ വേഷവിധാനങ്ങളിൽ പ്രേക്ഷകരുടെ മുന്നിലെത്തിച്ചത് വേറിട്ട അനുഭവമായി. മാനേജർ ഡോ.റൂബിൾ രാജ്, പ്രിൻസിപ്പൽ ജേക്കബ് മാത്യു, മലയാളം വിഭാഗം മേധാവി പി. എസ് ജയലക്ഷ്മി, പി.ആർ.ഒ. സിജോ ഫ്രാൻസിസ്, എസ്. മഞ്ജുഷ, ഷാൻസൺ ഷാജി എന്നിവർ നേതൃത്വം നൽകി.