പാലാ : രാമപുരം,തലപ്പുലം പഞ്ചായത്തുകളിൽ നിന്നുള്ള ഇരുനൂറോളം പേർ ബി.ജെ.പിയിൽ ചേർന്നു.
സി.പി.എം, കേരള കോൺഗ്രസ് പാർട്ടികളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. പുതിയ അംഗങ്ങളെ
സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഷാൾ അണിയിച്ച് സ്വീകരിച്ചു. രാമപുരം പഞ്ചായത്തിൽ പ്രസിഡന്റ് ജയൻ കരുണാകരനും, തലപ്പുലത്ത് മോഹൻ കുമാറും അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു, സംസ്ഥാന സമിതിയംഗം എൻ.ഹരി, ജില്ലാ കമ്മിറ്റി അംഗം പി.പി.നിർമ്മലൻ, നിയോജക മണ്ഡലം പ്രസിഡന്റ് ജി.രഞ്ജിത്, സരീഷ് പനമറ്റം, ദിപു സി.ജി,സുനിൽ കിഴക്കേക്കര, സജി വി.എൻ, എം.ഒ.ശ്രീക്കുട്ടൻ, പ്രകാശ് മംഗലത്തിൽ, ഭൃഗു ദാമോദരൻ, അഭിലാഷ്, സുനീഷ് എന്നിവർ പങ്കെടുത്തു.