ചങ്ങനാശേരി: നഗരസഭയിൽ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ നടത്താൻ ഹൈക്കോടതിയുടെ അനുകൂലവിധി. ഒക്ടോബർ 27,28, നവം.4 തിയതികളിലായി നഗരസഭയിൽ കണ്ടിജന്റ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് ഇന്റർവ്യൂ നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും 144 പ്രഖ്യാപനം ചൂണ്ടിക്കാട്ടി പ്രതിപക്ഷം സമരം നടത്തുകയും ബഹളത്തെത്തുടർന്ന് പൊലീസെത്തി നിർത്തിവെപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ 8 പേർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇന്റർവ്യൂവിന് പുതിയ തീയതി നിശ്ചയിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഹൈക്കോടതിയിൽ പരാതി നൽകുന്നതിന് മുമ്പ് തന്നെ ഇന്റർവ്യൂ പുന:ക്രമീകരിച്ച് നടത്താൻ നഗരസഭ നടപടിയെടുത്തതായി നഗരസഭാ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. ഒന്നാംഘട്ടം നിശ്ചയിച്ചിരുന്ന മൂന്നാമത്തെ ഇന്റർവ്യൂ നവംബർ 4ന് നടത്തും.