ചങ്ങനാശേരി : ചങ്ങനാശേരിയിലെ ഗ്രന്ഥകർത്താക്കൾക്കായി പ്രത്യേക ഷെൽഫ് എന്ന ആശയത്തിൽ ലൈബ്രറി ഒരുങ്ങുന്നു. അഞ്ചോ അതിലധികമോ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ചങ്ങനാശേരിക്കാർക്ക് പ്രത്യേക ബുക്ക് ഷെൽഫുകളും അഞ്ചിൽ താഴെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചവർക്ക് പൊതുവായ ഒരു ബുക്ക് ഷെൽഫും ഒരുക്കുവാൻ നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ചങ്ങനാശേരി ഉള്ളൂർ സ്മാരക ലൈബ്രറിയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചങ്ങനാശേരി സ്വദേശികളായ ജീവിച്ചിരിക്കുന്നവരും കടന്നുപോയവരുമായ എഴുത്തുകാരുടെ ഗ്രന്ഥങ്ങൾ ലൈബ്രറിയിൽ നിന്ന് വായനക്കാർക്കും ലഭ്യമാക്കും. ഇവരുടെ കൃതികൾ ലൈബ്രറിയ്ക്കു സംഭാവന ചെയ്യുന്നതിനു താത്പര്യമുള്ള ആളുകൾ നഗരസഭ ഓഫീസുമായി ബന്ധപ്പെടണമെന്ന് ചെയർമാൻ സാജൻ ഫ്രാൻസിസ് അറിയിച്ചു. എഴുത്തുകാരെപ്പറ്റിയുള്ള വിവരങ്ങളും പുസ്തകങ്ങളും 5ന് മുമ്പായി അറിയിക്കണം.
മെയിൽ ഐഡി : secretarychsry@gmail.com, sixes2005@gmail.com. ഫോൺ: 9447294474.