കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിയിരുന്ന ആർപ്പൂക്കര പിണഞ്ചിറക്കുഴിയിൽ ജിനുവിനെ (44) ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ഗാന്ധിനഗർ പൊലീസും ചേർന്നു പിടികൂടി. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലും പരിസരത്തും നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ജിനു ഓട്ടോറിക്ഷയിൽ കഞ്ചാവ് വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്. അന്യസംസ്ഥാന തൊഴിലാളികളും രോഗികളുടെ കൂട്ടിരിപ്പുകാരുമാണ് കഞ്ചാവ് വാങ്ങിയിരുന്നത്.
ഇയാളിൽ നിന്നും 650 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നിർദേശാനുസരണം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ഷിജി, എസ്.ഐ കെ.കെ. പ്രശോഭ്, എ.എസ്.ഐ സുരേഷ്‌കുമാർ, സിവിൽ പൊലീസ് ഓഫീസർ സോണി, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, എസ്.അരുൺ, കെ.ആർ അജയകുമാർ, വി.കെ അനീഷ്, ശ്രീജിത്ത് ബി.നായർ, തോംസൺ കെ.മാത്യു എന്നിവരാണ് പ്രതിയെ പിടികൂടിയത്.