കോട്ടയം: ജില്ലയിലെ ആയിരം കേന്ദ്രങ്ങളിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ പ്രതിഷേധ ധർണ നടത്തി. കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ എം.കെ തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഇ.സി ചെറിയാൻ, വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, സെക്രട്ടറിമാരായ കെ.ജെ മാത്യു, ടി.കെ രാജേന്ദ്രൻ, കെ.എ വറുഗീസ്, ഫിലിപ്പ് മാത്യു തരകൻ എന്നിവർ പ്രസംഗിച്ചു.