ചങ്ങനാശേരി: ഇരുവൃക്കകളും തകരാറിലായ രമേശൻ സന്മനസുള്ളവരുടെ സഹായം തേടുന്നു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി പാലത്തറ വീട്ടിൽ പി.എസ് രമേശൻ എന്ന 43 കാരനാണ് ഇരുവൃക്കകളും പൂർണ്ണമായി നിലച്ച് ആശുപത്രിയിൽ കഴിയുന്നത്. ജീവൻ നിലനിർത്താൻ വൃക്ക മാറ്റി വെയ്ക്കാൻ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ ജയകുമാർ നിർദേശിച്ചിട്ടുണ്ട്. ഭാര്യയും സഹോദരങ്ങളുമടക്കമുള്ളവർ വൃക്ക നല്കാൻ തയ്യാറാണ്. എന്നാൽ, ചികിത്സയ്ക്കുള്ള പണമില്ല.
സാമ്പത്തികമായി വളരെ പിന്നാക്കം നില്ക്കുന്ന കുടുംബമായതിനാൽ വൃക്ക മാറ്റി വെക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനും ചികിത്സയ്ക്കും മറ്റുമായി ബുദ്ധിമുട്ടുകയാണ് രമേശൻ. ഭാര്യയും രണ്ട് ചെറിയ പെൺകുട്ടികളും അടങ്ങുന്നതാണ് കുടുംബം. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത രമേശൻ വാടകയ്ക്കാണ് താമസിക്കുന്നത്. കൂലിവേല ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. അസുഖം മൂർച്ഛിച്ചതോടെ ജോലിയ്ക്കു പോകാൻ കഴിയാതെ വന്നു. ഇതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് നിലവിൽ ജീവിതം മുന്നോട്ടു നീങ്ങുന്നത്. ദിവസങ്ങൾ കഴിയുന്തോറും ചികിത്സാ ചെലവ് ഏറുകയാണ്. ചികിത്സയ്ക്കായുള്ള പണം കണ്ടെത്തുന്നതിനായി രമേശൻ ജീവൻ രക്ഷാ ചികിത്സാസമിതി രൂപീകരിച്ചിട്ടുണ്ട്. ചികിത്സ സഹായ സമിതിയുടെ നേതൃത്വത്തിൽ 8ന് പഞ്ചായത്തിലെ 14, 15, 16, 17, വാർഡുകളിലായി സഹായ സമിതി പ്രവർത്തകർ വീടുകളിലെത്തി സഹായ ധനം സ്വരൂപിക്കും. രമേശന്റെ പേരിൽ യൂണിയൻ ബാങ്ക് തൃക്കൊടിത്താനം ശാഖയിൽ അക്കൗണ്ട് എടുത്തിട്ടുണ്ട്.
അക്കൗണ്ട് വിവരങ്ങൾ
പേര് : പി.എസ്. രമേശൻ
അക്കൗണ്ട് നമ്പർ: 720202010001759
യൂണിയൻ ബാങ്ക്
ബ്രാഞ്ച്: തൃക്കൊടിത്താനം
ഐ.എഫ്.എസ്.സി കോഡ്: UBIN0572021. ഫോൺ 9947650636.