telegram

കോട്ടയം : വാട്‌സ്ആപ്പിലൂടെയുള്ള കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ പ്രചാരണം തടയാൻ ഓപ്പറേഷൻ പി- ഹണ്ടിന്റെ ഭാഗമായി കർശന നടപടി സ്വീകരിച്ച് തുടങ്ങിയതോടെ അശ്ലീല പ്രേമികൾ താവളമാക്കിയ ടെലഗ്രാം അക്കൗണ്ടുകളും രഹസ്യമായി നിരീക്ഷിക്കാൻ പൊലീസ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അശ്ലീല ടെലഗ്രാം ഗ്രൂപ്പുകളിൽ സൈബർ വിദഗ്ദ്ധരായ രഹസ്യപൊലീസ് ഉദ്യോഗസ്ഥർ അംഗങ്ങളാകും. ഇതിനുള്ള ആദ്യഘട്ടനടപടികൾ സംസ്ഥാന സൈബർ സെല്ലിന്റെയും - ഹൈടെക്ക് സെല്ലിന്റെയും നേതൃത്വത്തിൽ ആരംഭിച്ചു.

ഓപ്പറേഷൻ പി- ഹണ്ടിന്റെ ഭാഗമായി 15 പേരാണ് ജില്ലയിൽ ഇതുവരെ പിടിയിലായത്. ഇവരിൽ ഏറെപ്പേരും വാട്‌സ് ആപ്പ് അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ മാസം സംസ്ഥാനത്ത് വ്യാപകമായി നടത്തിയ വിവരശേഖരണത്തിൽ അശ്ലീല പ്രേമികൾ ഏറെപ്പേരും ടെലഗ്രാം ആണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. അത്ര എളുപ്പത്തിൽ ടെലഗ്രാമിൽ നിന്ന് വിവരങ്ങൾ ലഭിക്കുകയില്ലെന്നതാണ് ഇതിന് കാരണം. ടെലഗ്രാം അക്കൗണ്ടുകളിൽ രഹസ്യമായി നുഴഞ്ഞു കയറാനാണ് പൊലീസിന്റെ നീക്കം.

രാജ്യം കടക്കാൻ രഹസ്യമാർഗം

അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നവർ ഓപ്പറേഷൻ പി-ഹണ്ടിൽ കുടുങ്ങാതിരിക്കാൻ രഹസ്യ മാർഗങ്ങൾ ഉപയോഗിക്കുന്നതായാണ് വിവരം. കോട്ടയത്ത് ഇരുന്ന് വിദേശരാജ്യങ്ങളിലെ ഐ.പി വിലാസം ഹാക്ക് ചെയ്‌ത് ഉപയോഗിക്കുന്ന വി.പി.എൻ മാതൃകയാണ് പലരും ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ പലപ്പോഴും സാധിക്കാറില്ല. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

പിടിവീഴുന്നത്

18 വയസിൽ താഴെയുള്ള കുട്ടികളുടെ അശ്ലീല ചിത്രമോ വീഡിയോയോ പ്രചരിപ്പിക്കുക

സ്ത്രീകൾക്ക് എതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ