കോട്ടയം: വിവിധ പഞ്ചായത്തുകളിലെ സി.ഡി.എസുകളിൽ അക്കൗണ്ടന്റുമാരുടെ ഒഴിവ്. ഉദയനാപുരം, അയ്മനം, തിരുവാർപ്പ്, അതിരമ്പുഴ, കൊഴുവനാൽ, മണർകാട്, പാമ്പാടി, പായിപ്പാട്, വാഴപ്പള്ളി, എന്നീ പഞ്ചായത്തുകളുടെ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം.കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളുള്ള കുടുംബത്തിൽ ബി.കോം, ടാലി യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 20ന് വൈകിട്ട് മൂന്നിന് മുൻപ് ജില്ലാ മിഷൻ ഓഫീസിൽ ലഭിക്കണം. ഫോമുകൾ www.kudumbashree.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2302049.