തലയോലപ്പറമ്പ് : മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ ഓൺലൈനായി നടത്തുന്ന (ഗൂഗിൾ മീറ്റ്) പരിശീലനപരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള കർഷകർ 9188522706 എന്ന വാട്ട്സ്അപ്പ് നമ്പറിൽ പേരും പരിശീലനത്തിന്റെ വിഷയവും അയച്ച് പേര് രജിസ്റ്റർ ചെയ്യണം. 11, 12 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ, 17ന് ഓമനപക്ഷികളുടെ പരിപാലനം, 19, 20 തീയതികളിൽ മുട്ടക്കോഴി വളർത്തൽ, 25, 26 തീയതികളിൽ ആട് വളർത്തൽ എന്നിങ്ങനെയാണ് പരിശീലനപരിപാടി.