samvara

കോട്ടയം : സാമ്പത്തിക സംവരണ നിയമം റദ്ദു ചെയ്യണമെന്ന് ദളിത് - ആദിവാസി -ദളിത് ക്രിസ്ത്യൻ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സാമ്പത്തികസംവരണത്തനെതിരെ യോജിച്ച് പ്രക്ഷോഭം നടത്താനും 25 സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗം തീരുമാനിച്ചു. പുതിയ ഏതെങ്കിലും വിഭാഗത്തിന് സംവരണം കൊടുക്കാൻ ആലോചിച്ചാൽ ആദ്യമായി പരിഗണിക്കപ്പെടേണ്ടത് ദളിത് ക്രൈസ്തവരാണെന്നും ജനസംഖ്യാനുപാതികമായി സംവരണം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. മുന്നാക്ക സംവരണത്തിനെതിരെ സമരം ചെയ്യുന്ന എല്ലാ സംഘടനകളോടും യോജിച്ച് പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നേതൃയോഗം ഏഴിന് കോട്ടയം പടിഞ്ഞാറേക്കര ഓഡിറ്റോറിയത്തി നടക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ സണ്ണി എം കപിക്കാട് അറിയിച്ചു.