ചങ്ങനാശേരി: ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നതിനും, അവകാശങ്ങൾ നിഷേധിക്കുന്നതിനുമെതിരെ, കെ.പി.എസ്.റ്റി.എ. ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എ.ഇ.ഒ. ഓഫീസ് ധർണ നടത്തി. ധർണാസമരം സംസ്ഥാന ഓഡിറ്റർ എം.സി സ്‌കറിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോളി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ വർഗീസ് ജോൺ, ബിനു ജോയി, എൻ. വിനോദ്, സി.എസ് രമേശ്, ജോബ് ജോസഫ്, പരിമൾ ആന്റണി, കെ.എം സിനാജ് എന്നിവർ പങ്കെടുത്തു.