ചങ്ങനാശേരി:സെന്റ് ജോസഫ്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവവും രക്ഷാകർതൃ സമ്മേളനവും വെബെക്‌സ് മീറ്റിലൂടെ നടത്തി. സമ്മേളനം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ പ്രൊഫ.സോണി സി. ജോർജ് ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി കത്തീഡ്രൽ പള്ളി വികാരി ഡോ.ജോസ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ സിസ്റ്റർ ജാസ്മിൻ റോസ്, പ്രിൻസിപ്പൽ സിസ്റ്റർ ക്ലാരിസ്, സീനിയർ അസിസ്റ്റന്റ് ലിസി സിറിയക്, ശ്വേതാ ഷാജി എന്നിവർ പങ്കെടുത്തു.