gs

ചങ്ങനാശേരി : മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള പെരുന്ന എൻ.എസ്.എസ് ആസ്ഥാനത്തും ചങ്ങനാശേരി ആർച്ച് ബിഷപ്പ് ഹൗസിലും സന്ദർശനം നടത്തി. സന്ദർശനം തികച്ചും സൗഹാർദ്ദപരമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു അദേഹം. എൻ.എസ്.എസ് ഹെഡ് ഓഫീസിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച ശേഷം മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ചങ്ങനാശേരി അരമനയിൽ എത്തി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തെ സന്ദർശിച്ചു. ബി.ജെ.പി സംസ്ഥാന സമിതിയംഗം ബി.രാധാകൃഷ്ണ മേനോനും ഒപ്പമുണ്ടായിരുന്നു.