ചങ്ങനാശേരി: ആദായനികുതിയുടെ പരിധിയിൽ വരാത്ത എല്ലാ കുടുംബങ്ങൾക്കും 7500 രൂപാ ധനസഹായം നൽകുക, എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം 6 മാസത്തേക്ക് സൗജന്യമായി വിതരണം ചെയ്യുക, തൊഴിലുറപ്പു പദ്ധതി 200 തൊഴിൽ ദിനങ്ങളായി വർദ്ധിപ്പിച്ച് നഗരങ്ങളിലേക്കും വ്യാപിപ്പിക്കുക, സ്വകാര്യവൽക്കരണ നടപടികൾ പിൻവലിക്കുക, കർഷകതൊഴിലാളി ദ്രോഹ ബില്ലുകൾ പിൻവലിക്കുക പൊതുമേഖല സർവ്വീസിലെ പിരിച്ചുവിടൽ അവസാനിപ്പിക്കുക, എല്ലാവർക്കും പെൻഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 26ന് പണിമുടക്ക് നടക്കും.
ഐ.എൻ.റ്റി.യു.സി, എ.ഐ.റ്റി.യു.സി, സി.ഐ.റ്റി.യു. എച്ച്.എം.എസ്, യു.റ്റി.യു.സി, എസ്.റ്റി.യു, കെ.റ്റി.യു.സി തുടങ്ങിയ ട്രെയിഡ് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുള്ള പണിമുടക്ക് വിജയിപ്പിക്കാൻ വി.ആർ.ബി ഭവനിൽ കൂടിയ തൊഴിലാളി കൺവൻഷൻ തീരുമാനിച്ചു. എ.ഐ.യു.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ രാജൻ ഉദ്ഘാടനം ചെയ്തു. എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി കെ.ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.റ്റി.യു ഏരിയ സെക്രട്ടറി റ്റി.എസ് നിസ്താർ, എസ്.റ്റി.യു ജില്ലാ സെക്രട്ടറി ഹലീൽ റഹ്മാൻ, റ്റി.പി അജികുമാർ എന്നിവർ പങ്കെടുത്തു.