ഭരണങ്ങാനം: ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ ഹരിതകേരളം പദ്ധതിയിൽപ്പെടുത്തി 45 ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തികരിച്ച അളനാട് പഞ്ചായത്ത് കുളം ഇന്ന് വൈകിട്ട് 5ന് മാണി സി.കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ വിനോദ് ചെറിയാൻ വേരനാനി അദ്ധ്യക്ഷത വഹിക്കും. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ജോസ് ജോസഫ് പ്ലാക്കൂട്ടം,പഞ്ചായത്ത് പ്രസിഡന്റ് സാബു തോമസ്,മെമ്പർമാരായ ജെസി ജോസ്, അനുമോൾ മാത്യു,പ്രീതി ഷാജി തുടങ്ങിയവർ പ്രസംഗിക്കും.