കട്ടപ്പന: അദ്ധ്യാപകരുടെ അവകാശ നിഷേധത്തിനെതിരെ കെ.പി.എസ്.ടി.എ. നേതൃത്വത്തിൽ കട്ടപ്പന എ.ഇ. ഓഫീസ് പടിക്കൽ ധർണ നടത്തി. ശമ്പള പരിഷ്‌ക്കരണം ഉടൻ നടപ്പാക്കുക, മുഴുവൻ എയ്ഡഡ് സ്‌കൂൾ നിയമനങ്ങളും അംഗീകരിക്കുക, ഗവ. പ്രൈമറി സ്‌കൂളുകളിൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. അസോസിയേഷൻ റവന്യൂ ജില്ല സിനിയർ വൈസ് പ്രസിഡന്റ് ബിജുമോൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജോബിൻ കളത്തിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജോസ് കെ.സെബാസ്റ്റ്യൻ, ജോസുകുട്ടി ചക്കാലയിൽ, സതീഷ് വർക്കി, ജോർജ് ജേക്കബ്, ജീഷ് ഓലിക്കര, കെ.വി. സിജോ, ജയ്‌സൺ സ്‌കറിയ തുടങ്ങിയവർ പങ്കെടുത്തു.