obit-rajeev-46

കട്ടപ്പന: ചുമട്ടുതൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കട്ടപ്പന നഗരത്തിൽ ചുമട്ട് തൊഴിലാളിയായ നരിയംപാറ മുല്ലവന രാജീവാ(46) ണ് മരിച്ചത്. ദിവസങ്ങളായി രാജീവിനെ കാണാനില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കട്ടപ്പന ആനകുത്തി മലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒക്ടോബറിൽ ഹോട്ടൽ ജീവനക്കാരന്റെ കൈകാലുകൾ തല്ലിയൊടിച്ച കേസിൽ രാജീവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമാണ് കാണാതായത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.