കോട്ടയം: എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ കാത്തലിക് ഫോറം ജനറൽ സെക്രട്ടറി തിരുവല്ല പെരുന്തുരുത്തി പഴയ ചിറ വീട്ടിൽ ബിനു ചാക്കോയ്‌ക്കെതിരെ കൂടുതൽ പരാതി. മൂന്നു പേരാണ് ഇന്നലെ കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.