കോട്ടയം: ഭാരത് ധർമ്മജനസേന മുനിസിപ്പൽ സൗത്ത് കമ്മിറ്റി പ്രവർത്തകയോഗം എട്ടിനു വൈകിട്ട് അഞ്ചിനു മൂലവട്ടം ദിവാൻപുരം തടത്തിൽപറമ്പിൽ ഹാളിൽ ജില്ലാ സെക്രട്ടറി ഷൈലജ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് എൻ.ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി റിജേഷ് സി.ബ്രീസ് വില്ല മുഖ്യപ്രഭാഷണം നടത്തും. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.ശാന്താറാം റോയി തോളൂർ രാഷ്ട്രീയ വിശദീകരണം നടത്തും. മേഖലാ വൈസ് പ്രസിഡന്റ് കെ.എ സോമനാഥൻ സ്വാഗതവും, മേഖലാ ട്രഷറർ ശ്യാം കെ.കൃഷ്ണൻ നന്ദിയും പറയും.