എലിക്കുളം: പൈക സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ ചുമതലയിൽ എലിക്കുളം പഞ്ചായത്തിൽ എലിപ്പനി ബോധവത്ക്കരണ പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യഘട്ടമായി ആശ വർക്കർമാർ, തൊഴിലുറപ്പ് പദ്ധതി അംഗങ്ങൾ എന്നിവർക്കായി സെമിനാർ നടത്തി.അടുത്തദിവസങ്ങളിൽ രോഗസാധ്യതയുള്ള ഏരിയ മാപ്പിംഗ്, തീവ്രരോഗ സാധ്യതയുള്ള സമൂഹത്തെ കണ്ടെത്തൽ, പ്രതിരോധമരുന്ന് ആവശ്യമുള്ളവരെ കണ്ടെത്തൽ എന്നിവ നടത്തും. തുടർന്ന് മരുന്നുവിതരണം, മാലിന്യനിർമാർജനം എന്നിവയ്ക്കുള്ള നടപടി ആരംഭിക്കും. ഇതിനായി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും സഹായം തേടും.