പാലാ:മേലുകാവ് പഞ്ചായത്ത് 12ാം വാർഡിൽ നടക്കുന്ന വിവിധ പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മാണി സി.കാപ്പൻ എം.എൽ.എ നിർവഹിക്കും. മേലുകാവുമറ്റത്ത് നടക്കുന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് നിഷ ജോസഫ് ഉദ്ഘടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അദ്ധ്യക്ഷനാകും.വൈസ് പ്രസിഡന്റ് ജെറ്റോ ജോസ്,വാർഡ് അംഗം അനുരാഗ് പാണ്ടിക്കാട്ട് എന്നിവർ പങ്കെടുക്കും.
50 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാകുന്നതെന്ന് അനുരാഗ് പാണ്ടിക്കാട്ട് അറിയിച്ചു. 25 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയായ കുടിവെള്ള പദ്ധതി, 22.5 ലക്ഷം അടങ്കൽ തുക വരുന്ന വാട്ടർ എ.ടി.എം, പഞ്ചായത്ത് വോളിബോൾ ഗ്രൗണ്ടിൽ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കൽ, മേലുകാവുമറ്റം പാലാ
റോഡിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ എന്നിവയാണ് നിർമ്മാണ ഉദ്ഘാടനം നടക്കുന്ന പദ്ധതികൾ.