കോട്ടയം: ജില്ലയിലെ അഞ്ച് നഗരസഭകളിൽ അദ്ധ്യക്ഷ സ്ഥാനത്ത് വനിതകളെത്തും. ചങ്ങനാശേരി, കോട്ടയം,വൈക്കം,ഏറ്റുമാനൂർ, ഈരാറ്റുപേട്ട നഗരസഭകളിലാണ് അദ്ധ്യക്ഷ സ്ഥാനം വനിതാസംവരണമായത്. കോട്ടയം ജില്ലാ പഞ്ചായത്തിലും വനിതയ്ക്കാണ് പ്രസിഡന്റ് സ്ഥാനം.