വൈക്കം : വൈക്കം കരിനില വികസന ഏജൻസി വെച്ചൂർ പഞ്ചായത്തിലെ നെൽകൃഷിക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുവേണ്ടി മൂന്നുകോടി എൺപത്തിയെട്ടുലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. കെ.എൽ.ഡി.സിയുടെ ചുമതലയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ പാടശേഖരങ്ങളെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കും.കൈപ്പുഴയാർ തീരത്തുകൂടി ഒരു കിലോമീറ്റർ നീളത്തിൽ പുറംബണ്ട് നിർമ്മിക്കുന്നതിനൊപ്പം പുതിയ മോട്ടോറുകൾ സ്ഥാപിക്കുന്നതോടെ അച്ചിനകം,വലിയവെളിച്ചം,അരികുപുറം തുടങ്ങിയ പാടശേഖരങ്ങളിലെ വർഷകൃഷി സുരക്ഷിതമായി നടത്താൻ കഴിയും. ഇട്ടിയേക്കാടൻകരി, മാനാടംകരി, വലിയപുതുക്കരി തുടങ്ങിയ പാടശേഖരങ്ങളിലും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് വലിയവെളിച്ചം - അച്ചിനകം പാടശേഖര സംരക്ഷണ സമിതി ഭാരവാഹികളായ പ്രസിഡന്റ് സി.എസ്.രാജു, സെക്രട്ടറി കെ.വി.വിശ്വനാഥൻ എന്നിവർ പറഞ്ഞു.