shi

കോട്ടയം : കേരള ലളിതകലാ അക്കാഡമിയുടെ കോട്ടയത്തെ പുതിയ ഗാലറിയിൽ ആരംഭിച്ച"വിൻഡ്‌സ് ഓഫ് കളേഴ്‌സ് ' ചിത്രപ്രദർശനത്തിന് തിരക്കേറുന്നു. പ്രദർശനം 27 ന് അവസാനിക്കും. 27 പ്രമുഖ ചിത്രകാരന്മാർ വിവിധ മീഡിയങ്ങൾ ഉപയോഗിച്ച് ചെയ്ത പെയിന്റിംഗ്സ്, ഡ്രോയിഗ്സ്, ഗ്രാഫിക്സ് പ്രിന്റുകൾ, ശിൽപ്പങ്ങൾ ഉൾപ്പെടെ നാല്പതോളം കാലാവസ്തുക്കളാണ് പ്രദർശനത്തിലുള്ളത്. ടി.ആർ.ഉദയകുമാറാണ് പ്രദർശനത്തിന്റെ ക്വുറേറ്റർ. പ്രവേശനം സൗജന്യമാണ്. ലളിതകലാ അക്കാഡമി പ്രസിദ്ധീകരണങ്ങളും രാജാ രവിവർമ്മ അടക്കമുള്ളവരുടെ പെയിന്റിംഗ്സും വില്പനയ്ക്കുണ്ട്.

കെ.എസ്.രാധാകൃഷ്ണൻ, ബാബു സേവ്യർ, സജിത ആർ ശങ്കർ, കെ.എ.ഫ്രാൻസിസ്, ഷിജോ ജേക്കബ്, ടി.എസ്. പ്രസാദ്, കെ.എസ്.പ്രസാദ്, എം.ടി.ജയലാൽ, ബൈജു നീണ്ടൂർ, ബിജു സി ഭരതൻ, വി.എസ്. മധു, മോപ്പസാങ് വാലത്ത്, സുനിൽ ലിനസ് ഡി, സി.രാജപ്പൻ ആചാരി, എ.കെ.ശിവദാസ്‌, ജോഷി ടി.സി, സാനു രാമകൃഷ്ണൻ, അമ്മു എസ്, ഹെൽന മെറിൻ ജോസഫ്, ഷൈൻ കൊല്ലാട്, സജി റാഫേൽ, രാജലക്ഷ്മി, മഹേഷ്‌, ഹരിപ്രസാദ് ആർ, സന്ദീപ് എസ് ബാബു എന്നീ കലാകാരന്മാരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ്‌ ബോസ് കൃഷ്ണമാചാരി ഉൾപ്പെടെ നിരവധിപ്പേർ പ്രദർശനം കാണാൻ എത്തിയിരുന്നു. കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ 8 മാസത്തോളമായി കേരളത്തിലുള്ള മുഴുവൻ ആർട്ട്‌ ഗാലറികളും അടഞ്ഞുകിടക്കുകയായിരുന്നു. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് പ്രവേശനം. ഗാലറി സമയം രാവിലെ 10 മുതൽ 6 വരെ.