ചങ്ങനശേരി: നഗരത്തിൽ നാലിടത്ത് തീപിടിത്തം. മണിക്കൂറുകളുടെ ഇടവേളയിലാണ് നാല് സംഭവങ്ങളും. പുലർച്ചെ 5ന് ചങ്ങനാശേരി റെയിൽവേ ബൈപ്പാസ് ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റിനു തീപിടിച്ചു. 8ന് ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ മറ്റം ഭാഗത്ത് അപ്പാർട്ട്‌മെന്റിനു സമീപത്തെ വൈദ്യുതി പോസ്റ്റിലും ഉച്ചയ്ക്ക് 12 ഓടെ മാർക്കറ്റ് റോഡിൽ വെട്ടിത്തുരുത്ത് ഭാഗത്തും പിന്നീട് പെരുന്ന റോഡിലെ വൈദ്യുതി പോസ്റ്റിലുമാണ് തീപിടിച്ചത്. നാലിടങ്ങളിലും ചങ്ങനാശേരി അഗ്നിശമന സേന അംഗങ്ങൾ എത്തിയാണ് തീയണച്ചത്. പോസ്റ്റുകളിലെ കേബിളുകളും മറ്റ് കണക്ഷൻ കേബിളുകളും പൂർണമായും കത്തി നശിച്ചു. ചങ്ങനാശേരി അഗ്‌നിശമനസേന ഗ്രേഡ് എസ്.എഫ്.ആർ.ഒ അഭിലാഷ് കുമാർ, എഫ്.ആർ.ഒ ഡ്രൈവർ ബിജു, എഫ്.ആർ.ഒ മാരായ ഷുഹൈബ്, ജസ്റ്റിൻ, സമിൻ, വിവേക് എന്നിവർ തീയണയ്ക്കുന്നതിന് നേതൃത്വം നല്കി.