കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.കെ.ടി.യു ജില്ലാ ഭാരവാഹികൾ കോട്ടയം ഡി.ഡി. ഇ ഓഫീസിനു മുന്നിൽ ഏകദിന ഉപവാസം നടത്തി.
ഉപവാസം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് നാസർ മുണ്ടക്കയം അദ്ധ്യക്ഷത വഹിച്ചു. മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ് മണിമല, പി.എം.സലിം ,കുഞ്ഞുമോന്‍.കെ.മേത്തര്‍, അബ്ദുല്‍ കരിം മുസ്‌ലിയാര്‍ ,ടി.എ.നിഷാദ്, കെ.സി.ജോണ്‍സണ്‍ ,പി.എ.ഷാഹുല്‍ ഹമീദ്, പി.എ.ഇബ്രാഹിം കുട്ടി, ടി.എ.അബ്ദുല്‍ ജബ്ബാര്‍, തൗഫീഖ് ബഷീര്‍, എന്‍.വൈ.ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു