road

കുമരകം: ഒരു മഴയേ വേണ്ടൂ... പിന്നെ ചെളിവെള്ളത്തിൽ നീന്തണം. വാഹനയാത്ര പോയിട്ട് കാൽനടയാത്രപോലും സാധ്യമല്ലെന്ന് വെച്ചാൽ. എട്ടങ്ങാടി- കിഴക്കേത്തറ കോളനി റോഡിനെ ആശ്രയിക്കുന്നവർ പരാതിയുടെ കെട്ടഴിക്കുകയാണ്. പതിനൊന്നാം വാർഡിലെ എട്ടങ്ങാടി- കിഴക്കേത്തറ കോളനി റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് കാലങ്ങളേറെയായി. പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള പ്രധാന പാതയാണിത്. മഴ പെയ്താൽ ഇരട്ടി ദുരിതമാണ്. പഞ്ചായത്തിനും ജനപ്രതിനിധികൾക്കും പരാതി നൽകിയിട്ടും പരിഹാരമായില്ലെന്ന് നാട്ടുകാർ പറയുന്നു. കമ്യൂണിറ്റി ഹാളിനി മുൻവശമാണ് മഴ പെയ്താൽ പ്രധാന വെള്ളക്കെട്ട്. മുപ്പതോളം കുടുംബങ്ങൾ ദിനംപ്രതി ആശ്രയിക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

വരില്ല, ആരും ഈ വഴിക്ക്

റോഡ് മോശമായതിനാൽ ഓട്ടോ ടാക്സികൾ പോലും വരാറില്ലെന്ന് പ്രദേശവാസിയായ മനു കൊളവത്ര പറഞ്ഞു.കിടപ്പു രോഗികളെയും വയോധികരെയും ആശുപത്രിയിലും മറ്റും എത്തിക്കാൻ ഏറെ ബുദ്ധിമുട്ട് നേരിടുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.