കുമരകം: സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് നടപ്പാക്കുന്ന ചീപ്പുങ്കൽ വലിയമട ഫ്രണ്ടേജ് ടൂറിസം പദ്ധതിയുടെയും ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമിനലിന്റെയും നിർമ്മാണ ഉദ്ഘാടനം ഇന്ന് 3ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. കായൽയാത്രയ്‌ക്കൊപ്പം മറ്റ് വിനോദാപാധികൾ കൂടി ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള വലിയമട ടൂറിസം പദ്ധതിക്ക് 4.85 കോടി രൂപയാണ് ചെലവ്. കുമരകം ഡെസ്റ്റിനേഷൻ ഡെവലപ്പ്‌മെന്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി 1.44 കോടി രൂപ ചെലവിലാണ് ചീപ്പുങ്കൽ ഹൗസ് ബോട്ട് ടെർമനലിന്റെ നിർമ്മാണം. കവണാറ്റിൻകരയിലെ വനോദസഞ്ചാരവകുപ്പ് ജില്ലാ കാര്യാലയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ടൂറിസം ഡയറക്ടർ ബാലകിരൺ ഐ.എ.എസ്., സരേഷ് കുറുപ്പ് എം.എൽ.എ,തോമസ് ചാഴിക്കാടൻ എം.പി ,അയ്മനം പഞ്ചായത്ത് പ്രസിഡന്റ് എ.കെ ആലിച്ചൻ എന്നിവർ പങ്കെടുക്കും.