ഇളങ്ങുളം:പാലാ പൊൻകുന്നം റോഡിൽ പനമറ്റം നാലാംമൈൽ കവലയിൽ മിനിലോറി മറിഞ്ഞു. ഇന്നലെ രാവിലെ 7 നായിരുന്നു അപകടം. ആർക്കും പരിക്കില്ല. പത്തനംതിട്ട സീതത്തോട്ടിൽ നിന്ന് ആലുവയിലേക്ക് മലഞ്ചരക്കുമായി പോയ മിനിലോറിയാണ് മറിഞ്ഞത്. ഇറക്കത്തിൽ വളവുതിരിഞ്ഞെത്തിയപ്പോഴാണ് ടയർ ഊരിത്തെറിച്ച് മിനിലോറി വശത്തേക്ക് ചെരിഞ്ഞത്. റോഡിലാകെ നിരന്ന ഓയിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സ് കഴുകി നീക്കി. സ്ഥിരമായി അപകടം നടക്കുന്ന വളവാണിത്. അടുത്തിടെ ഇവിടെ റോഡരികിലെ വീട്ടുമുറ്റത്തേക്ക് തടിലോറി മറിഞ്ഞിരുന്നു.