കുമരകം: ഗ്രാമീണ തൊഴിലുറപ്പ് മേഖലയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി കുമരകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധസമരം നടത്തി. പ്രായപരിധിയില്ലാതെ തൊഴിൽ നൽകുക, തൊഴിൽ ദിനങ്ങൾ ഇരുന്നൂറായി വർദ്ധിപ്പിക്കുക, എഴുന്നൂറ് രൂപ കൂലി നൽകുക, ഇ.എസ്.ഐ ആനുകൂല്യം അനുവദിക്കുക, പ്രത്യേക ക്ഷേമനിധി രൂപീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ ഫിലിപ്പ് ജോസഫ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചാണ്ടി മണലേൽ അദ്ധ്യക്ഷത വഹിച്ചു. ജോഫി നടുവിലെപറമ്പിൽ, വി.എസ് പ്രദീപ് കുമാർ, ജോമോൻ വിരുവേലി, മായാ ഷിബു എന്നിവർ പ്രസംഗിച്ചു.