കൊടുങ്ങൂർ:വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് കോളേജിന്റെ മാലിന്യ നിർമ്മാർജന പരിപാടിയായ അക്ഷതയുടെ ഭാഗമായി ക്യാമ്പസിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഇലക്ട്രോണിക്ക് മാലിന്യങ്ങളും ശേഖരിച്ച് ഹരിതകർമ്മ സേനയ്ക്ക് കൈമാറി. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ് .പുഷ്‌കലാദേവി മാലിന്യമുക്ത ക്യാംപസ് പ്രഖ്യാപനം നടത്തി. പ്രിൻസിപ്പൽ ഡോ.എം.ആർ രേണുക,ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.കെ.എൻ. പ്രീതി,ഗണിത ശാസ്ത്ര വിഭാഗം മേധാവി ടി.ജയരാജ് എന്നിവർ പങ്കെടുത്തു.