കാഞ്ഞിരപ്പള്ളി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടനിലക്കാരില്ലാതെ കാർഷിക ഉല്പന്നങ്ങൾ കർഷകരിൽ നിന്നും മികച്ച വില നൽകി ശേഖരിച്ച് പ്രദേശത്തെ ജനങ്ങൾക്കുതന്നെ നൽകുന്ന പദ്ധതി കാഞ്ഞിരപ്പള്ളി സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് ജനതാ സ്റ്റോർ വഴി നടപ്പാക്കും.
കേരളത്തിലുടനീളമുള്ള ബ്രാൻഡിംഗ് ആൻഡ് മാർക്കറ്റിംഗ് ഓഫ് പ്രൊഡക്ട്‌സ് ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് എന്ന ആശയാവിഷ്‌കാരത്തിന്റെ ഭാഗമായി കൂപ് മാർട്ട് എന്ന ബ്രാൻഡിലാണ് ഇതിന്റെ പ്രവർത്തനം നടപ്പാക്കുന്നത്. ബാങ്കിന്റെ വ്യാപാരവിഭാഗമായ ജനതാ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിലാണ് കൂപ് മാർട്ടിന്റെ ശാഖ പ്രവർത്തിക്കുന്നത്. കൂപ്പ് മാർട്ടിന്റെ ഉദ്ഘാടനം കാഞ്ഞിരപ്പളളി സഹകരണസംഘം അസി. രജിസ്ട്രാർ. ഷമീർ വി. മുഹമ്മദ് നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് കെ.ജോർജ് വർഗീസ് പൊട്ടാകുളം അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതിയംഗങ്ങളായ സുനിജാ സുനിൽ, ജോളി മടുക്കക്കുഴി, തോമസ് ജോസഫ്, ഫിലിപ്പ് നിക്കേളാസ്, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട്,ജെസ്സി ഷാജൻ,റാണി മാത്യു,ടി.ജെ. മോഹനൻ, ബാങ്ക് സെക്രട്ടറി ഷൈജു ഫ്രാൻസിസ് കുളക്കുടി തുടങ്ങിയവർ പങ്കെടുത്തു.
നാട്ടിലെ കർഷകരുടെ ഉല്പന്നങ്ങളായ ചേന, ചേമ്പ്, കപ്പ, ഇഞ്ചി, ചുണ്ട്, കാന്താരി, കപ്പളങ്ങ, കോഴിമുട്ട തുടങ്ങിയവ മെച്ചമായ വില നൽകി ജനതയിൽ സംഭരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.