ഇളങ്ങുളം: റാന്നിയിൽ റബർ നഴ്‌സറിയിൽ ഷെഡ് പൊളിച്ചു മാറ്റുന്നതിനിടെ ഇരുമ്പു പൈപ്പ് 11 കെ.വി.ലൈനിൽ തട്ടി ഷോക്കേറ്റു മരിച്ച ഇളങ്ങുളം അറയ്ക്കൽ പ്രദീപിന്റെ കുടുംബത്തിനായി സഹായനിധി രൂപീകരിച്ചു. ഇളങ്ങുളം ശാസ്താ ദേവസ്വം സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം മാണി സി.കാപ്പൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി അദ്ധ്യക്ഷത വഹിച്ചു. മെമ്പർമാരായ സുജാതാദേവി, ജോഷി കെ.ആന്റണി, മാത്യൂസ് പെരുമനങ്ങാട്, കക്ഷിനേതാക്കളായ എസ്.ഷാജി, കെ.സി.സോണി, ജയപ്രകാശ് വടകര, ഹരികുമാർ വാളാച്ചിറയിൽ, കെ.എൻ.രാധാകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ.എൻ.രാധാകൃഷ്ണപിള്ള(കൺവീനർ), സുജാതാദേവി(ചെയർമാൻ), കെ.എം.ജോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.