ഈരാറ്റുപേട്ട: മാലിന്യ സംസ്‌കരണ രംഗത്ത് പുതിയ ചുവടുവെയ്പിന്റെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിന്റേയും റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയുടെയും പ്രവർത്തനോദ്ഘാടനം നടന്നു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി.എച്ച് ഹസീബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ ചെയർമാൻ നിസാർ കുർബാനി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ ബൽക്കീസ് നവാസ് സ്വാഗതവും,സെക്രട്ടറി സജി എം.എസ് നന്ദിയും പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബീമാ നാസർ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി
ചെയർമാൻ വി.പി നാസർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈല സലിം, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റജീന നൗഫൽ,ഹരിത കേരള മിഷൻ പ്രതിനിധി അൻഷാദ് ഇസ്മായിൽ,ഹരിത കർമ്മസേന സെക്രട്ടറി സഫൂറ എന്നിവർ ചടങ്ങിൽ സംസാരിച്ചു.