കട്ടപ്പന: കട്ടപ്പന നഗരസഭ പരിധിയിൽ 2005 ജൂൺ 22 ന് മുമ്പ് ജനിച്ചവരിൽ രജിസ്‌ട്രേഷൻ നടത്താത്തവർക്ക് ജനന രജിസ്റ്ററിൽ പേര് ചേർക്കാൻ അവസരം. 50 രൂപയുടെ മുദ്രപത്രം, സ്‌കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, നിശ്ചിത ഫോമിലുള്ള അപേക്ഷ എന്നിവയുമായി നഗരസഭ കാര്യാലയത്തിലെത്തണം. കോവിഡ് മൂലം പ്രായോഗിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പേര് ചേർക്കുന്നതിനുള്ള കാലാവധി 20 വർഷമാക്കി 2021 ജൂൺ 22 വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായിരുന്നു. നഗരസഭ പരിധിയിലുള്ളവർ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജനനമരണവിവാഹ രജിസ്ട്രാർ ആറ്റ്‌ലി. പി.ജോൺ അറിയിച്ചു.