പാലാ: പാലാമണ്ഡലത്തിൽ മലയോര മേഖലകളിലെ റോഡ് നവീകരണത്തിന് സർക്കാർ 16.35 കോടി രൂപ അനുവദിച്ചതായി മാണി സി.കാപ്പൻ എം.എൽ.എ അറിയിച്ചു. ഏഴു റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചിരിക്കുന്നത്. തീക്കോയി അടുക്കം മേലടുക്കം റോഡ് (4 കോടി 45 ലക്ഷം), ആലമറ്റം എലിവാലി റോഡ് (60 ലക്ഷം), അളനാട് ഉള്ളനാട് കൊടുമ്പിടി റോഡ് (80 ലക്ഷം), തലനാട് ഇലവുംപാറ ചൊവ്വൂർ റോഡ് (1കോടി 50 ലക്ഷം), പ്രവിത്താനം പുലിമലക്കുന്ന് ഞൊണ്ടിമാക്കൽ ജംഗ്ഷൻ റോഡ് (75 ലക്ഷം), ഇടവാക്പള്ളി രണ്ടാമുണ്ടി വാകക്കാട് റോഡ് (25 ലക്ഷം), കാഞ്ഞിരംകവല മേച്ചാൽ നരിമറ്റം റോഡ് (8 കോടി) എന്നിവയുടെ നവീകരണത്തിനാണ് തുക അനുവദിച്ചത്. മാണി സി.കാപ്പൻ എം.എൽ.എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. മലയോര മേഖലയുടെ വികസനത്തിന് പണം അനുവദിക്കാൻ മുൻകൈയെടുത്ത മാണി സി.കാപ്പൻ എം.എൽ.എയെ എൻ.സി.പി ബ്ലോക്ക് കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് ജോഷി പുതുമന അദ്ധ്യക്ഷത വഹിച്ചു. ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, എം പി കൃഷ്ണൻനായർ, ജോസ് കുറ്റിയാനിമറ്റം, ബേബി ഈറ്റത്തോട്ട്, അപ്പച്ചൻ ചെമ്പൻകുളം, ടോം നല്ലനിരപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു.